
തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡിയ്ക്ക് അപേക്ഷ ക്ഷണിച്ചു
- അവസാന തിയതി നവംബർ 25
തിരുവനന്തപുരം :കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി- തിരുവനന്തപുരത്ത് ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. നവംബർ 25ന് വൈകീട്ട് 5 മണിവരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

വൈറൽ ഡയഗ്നോസ്റ്റിക്‌സ്/ വൈറൽ വാക്സീൻസ്/ വൈറസ് ആപ്ലിക്കേഷൻസ്/ വൈറസ് എപ്പിഡെമിയോളജി, വെക്ടർ ഡൈനാമിക്സ്& പബ്ലിക് ഹെൽത്ത് / വൈറസ് ജീനോമിക്സ്, ബയോഇൻഫർമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ് / ക്ലിനിക്കൽ വൈറോളജി/ ആന്റിവൈറൽ ഡ്രഗ് റിസർച്ച് എന്നീ വകുപ്പുകളിലാണ് ഗവേഷണം.5 വർഷം വരെയുള്ള ഫുൾടൈം പ്രോഗ്രാമുകൾ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഫരീദാബാദിലെ റീജനൽ സെന്റർ ഫോർ ബയോടെക്നോളജി എന്നിവയുമായി അഫിലിയേഷനുണ്ട്.60 ശതമാനം മാർക്കോടെ ലൈഫ് സയൻസ് എം.എസ്.സി, എംബിബിഎസ്, എംവിഎസ്.സി, ഇവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. CSIR-UGC, DBT, ICMR 5 m സർക്കാർ ജെ.ആർ.എഫ് ഉണ്ടായിരിക്കണം. പ്രാഥമിക സെലക്ഷനുള്ളവർക്ക് ഡിസംബർ 5,6 തീയതികളിൽ ഇൻ്റർവ്യൂ നടക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി https://iav.kerala.gov.in, സംശയങ്ങൾക്ക്: 0471 – 2710050 info@iav.res.in.
