തിരുവനന്തപുരത്തെ 2036 ലെ ഒളിംമ്പിക്സ് വേദികളിൽ ഒന്നായി മാറ്റും ; ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം

തിരുവനന്തപുരത്തെ 2036 ലെ ഒളിംമ്പിക്സ് വേദികളിൽ ഒന്നായി മാറ്റും ; ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം

  • ബിജെപി ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ തീവ്രശ്രമമാണ് നടത്തുന്നത്

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. 2036-ലെ ഒളിംപിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്‌ദാനം. ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ബിജെപി വ്യക്തമാക്കുന്നു.ഇന്ത്യ കൂടാതെ ഇന്തോനീഷ്യ, ഖത്തർ, സൗദി, തുർക്കി അങ്ങനെ ഒട്ടേറെ രാജ്യങ്ങൾ ആ 2036 ലെ ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ട്. അതിൽ ഒരു തീരുമാനം എടുത്തിട്ടില്ല. അങ്ങനെ ഇരിക്കുകയാണ് 2036 ൽ ഒളിമ്പിക്സ് തിരുവനന്തപുരത്ത് നടക്കും എന്ന ഏറ്റവും പ്രധാനപ്പെട്ട വാഗ്‌ദാനമായിട്ട് ബിജെപി വന്നിരിക്കുന്നത്.

ബിജെപി ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ തീവ്രശ്രമമാണ് നടത്തുന്നത്. ഭരണം പിടിക്കാൻ വേണ്ടി എന്തെങ്കിലും വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നതാണ് പ്രകടന പത്രിക എന്ന ആക്ഷേപമാണ് എൽഡിഎഫും യുഡിഎഫും ആക്ഷേപിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )