
തിരുവനന്തപുരത്ത്- ബെംഗളൂരു പ്രതിദിന സർവീസുമായി എയർ ഇന്ത്യ
എല്ലാ ദിവസവും വിമാനം ഇരു നഗരങ്ങളിലേക്കും സർവീസ് നടത്തും
തിരുവനന്തപുരം: ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്നും പുതിയ വിമാനസർവീസുമായി എയർ ഇന്ത്യ. ഇന്നലെ മുതൽ പുതിയ സർവീസ് ആരംഭിച്ചു. എല്ലാ ദിവസവും വിമാനം ഇരു നഗരങ്ങളിലേക്കും സർവീസ് നടത്തും. വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുള്ള റൂട്ടിലെ പുതിയ സർവീസ് ക്ലിക്ക് ആവുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ.
ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് സർവീസ് ആരംഭിക്കുന്ന വിമാനം (AI 567) വൈകുന്നേരം 4.15ന് തിരുവനന്തപുരത്ത് എത്തും.തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 4.55നാണ് വിമാനം (AI 568) ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കുക. വിമാനം 6.10ന് ബെംഗളൂരുവിലെത്തും.ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.ഇതിനിടെയാണ് പുതിയ സർവീസുമായി എയർ ഇന്ത്യ എത്തുന്നത്.
