
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു
- മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല എന്നത് ആശ്വാസകരമാണ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണ് മ്യൂറിൻ ടൈഫസ്. ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല എന്നത് ആശ്വാസകരമാണ്.

രോഗി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്.
TAGS THIRUVANANTHAPURAM