തിരുവള്ളൂർ പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് ധർണ

തിരുവള്ളൂർ പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് ധർണ

  • തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് വാർഷികപദ്ധതി നിർവഹണത്തിൽ എൽഡിഎഫ് വാർഡുകളെ അവഗണിച്ചുവെന്നാരോപിച്ചാണ് ധർണ.

തിരുവള്ളൂർ : എൽഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രസിഡന്റിന്റെ ഓഫീസിനുമുന്നിൽ ധർണ നടത്തി. തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതി നിർവഹണത്തിൽ എൽഡിഎഫ് വാർഡുകളെ അവഗണിച്ചുവെന്നാരോപിച്ചാണ് ധർണ. എൽഡിഎഫ് തിരുവള്ളൂർ പഞ്ചായത്ത് കൺവിനർ എം.സി. പ്രേമൻ ധർണ ഉദ്ഘാടനം ചെയ്തു.

റോഡ് ഫണ്ട് ഇനത്തിൽ ആകെ വകയിരുത്തിയ 1.96 കോടി രൂപയിൽ യുഡിഎഫിന്റെ 11 വാർഡുകളിൽ 27 റോഡുകൾക്കായി 1.28 ലക്ഷം രൂപ അനുവദിച്ചപ്പോൾ എൽഡിഎഫിന്റെ ഒമ്പത് വാർഡുകൾക്ക് 68 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതം

എൽഡിഎഫ് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി. റോഡ് നിർമാണത്തിനായുള്ള പദ്ധതിവിഹിതം എല്ലാ വാർഡുകൾക്കും തുല്യമായും റോഡ് തകർച്ചയുടെ വ്യാപ്തിയനുസരിച്ചുമാണ് വകയിരുത്തിയത്. ഫണ്ട് അനുവദിക്കുന്നതിൽ മുൻകാല ഭരണസമിതികൾ സ്വീകരിച്ച ഏകപക്ഷീയ നിലപാടുകൾ നിലവിലെ ഭരണസമിതി എടുക്കുന്നില്ല. സമരം നടത്താൻവേണ്ടി മാത്രം ആരോപണം സൃഷ്ടിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )