തിരുവോണം ബംബർ നറുക്കെടുപ്പ് ഇന്ന്

തിരുവോണം ബംബർ നറുക്കെടുപ്പ് ഇന്ന്

  • ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ നടക്കുന്ന നറുക്കെടുപ്പിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഭാഗ്യ നമ്പർ നറുക്കെടുകും

തിരുവനന്തപുരം:തിരുവോണം ബംബർ നറുക്കെടുപ്പ് ഇന്ന് മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ നടക്കുന്ന നറുക്കെടുപ്പിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഭാഗ്യ നമ്പർ നറുക്കെടുകും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ ജി.എസ് ടി നിരക്കുകൾ നിലവിൽ വന്നതും, മഴയും കാരണം കടകളിൽ ടിക്കറ്റ് വിൽപന മന്ദഗതിയിൽ ആയ സാഹചര്യത്തിൽ ആണ് ഇന്നേക്ക് നറുക്കെടുപ്പ് മാറ്റിയത്.

ഒരാഴ്ചത്തെ അധിക സമയത്ത് പരമാവധി ടിക്കറ്റുകൾ വിറ്റ് തീർക്കാനുള്ള ശ്രമത്തിലാണ് ഏജന്റുമാരും കച്ചവടക്കാരും. 75 ലക്ഷം ടിക്കറ്റുകൾ ആണ് ലോട്ടറി വകുപ്പ് വിറ്റത്. 14 ലക്ഷത്തിലേറെ ടിക്കറ്റുകളുമായി പാലക്കാട് ആണ് ഇത്തവണയും പനയിൽ മുൻപന്തിയിൽ. ഒന്നാം സമ്മാനത്തിന് പുറമേ സം പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. 20 പേർക്ക് 50 ലക്ഷം വീതമാണ് മൂന്നാം സമ്മാനം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )