തീരദേശ പരിപാലന നിയമം; കേരളത്തിന് ഇളവ് നൽകി കേന്ദ്രം

തീരദേശ പരിപാലന നിയമം; കേരളത്തിന് ഇളവ് നൽകി കേന്ദ്രം

  • 66 പഞ്ചായത്തുകൾ സി ആർ ഇസെഡ് 3ൽ നിന്ന് സി ആർ ഇസെഡ് 2 പട്ടികയിലേക്ക്

ന്യൂഡൽഹി :തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട് ലഭിച്ചിരിയ്ക്കുന്നത്. 66 പഞ്ചായത്തുകളെ സിആർഇസെഡ് 3ൽ നിന്ന് സിആർഇസെഡ് 2 പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. താരതമ്യേന നിയന്ത്രണങ്ങൾ കുറഞ്ഞ ഭാഗമാണ് സിആർ ഇസെഡ് 3. അതേസമയം, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ സി ആർ ഇസെഡ് 3 ലെ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ജനസംഖ്യ കൂടിയ പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിയിലുള്ള തീരദേശ പരിപാലന അതോറിറ്റി ഇന്നലെ ചേർന്ന യോഗത്തിലാണ് കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രം അംഗീകാരം നൽകിയത്.

2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിലെ നിർദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്.സിആർഇസെഡ് 2 ൽ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. സിആർഇസെഡ് 2 ൽ പെടുന്ന മേഖലയിൽ മുൻസിപ്പൽ ചട്ടങ്ങൾ പ്രകാരം നിലനിൽക്കുന്ന എഫ്എആർ /എഫ്എസ്‌ഐ ലഭ്യമാകും. 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2,161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങൾ കൂടെ പരിഗണിച്ച് സി ആർ ഇസെഡ് 2 എ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സി ആർ ഇസെഡ് 3 ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )