
തീവണ്ടി നിരക്ക് വർധന; എക്സ്പ്രസിന് ചുരുങ്ങിയ നിരക്ക് 30-ൽനിന്ന് 35 ആയി
- സൂപ്പർ ഫാസ്റ്റിന് 50
കണ്ണൂർ: തീവണ്ടി ടിക്കറ്റ് വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. എക്സ്പ്രസ് വണ്ടികളുടെ ചുരുങ്ങിയ യാത്രാനിരക്ക് (50 കിമീ) അഞ്ചുരൂപ വർധിച്ചു. 30 രൂപയിൽ നിന്ന് 35 രൂപയായി. സൂപ്പർഫാസ്റ്റ് വണ്ടികളിൽ ചുരുങ്ങിയ നിരക്ക് 45 രൂപ 50 രൂപയായി. ദീർഘദൂര വണ്ടികളിലെ സെക്കൻഡ് ക്ലാസ് ഓർഡിനറി ടിക്കറ്റിന് 500 കിലോമീറ്ററിൽ അഞ്ചുരൂപയാണ് വർധിച്ചത്.

ഡിസംബറിൽ നിലവിൽ വന്നത് ഈ വർഷത്തെ രണ്ടാമത്തെ വർധനയാണ്. ജൂണിൽ തീവണ്ടിനിരക്ക് വർധിപ്പിച്ചിരുന്നു. സ്ലീപ്പർ ക്ലാസിൽ ചുരുങ്ങിയ ദൂരയാത്രയ്ക്ക് (200 കിമീ) വർധന വന്നിട്ടില്ല.
CATEGORIES News
