
തീവ്ര വോട്ടർപട്ടിക പരിഷ്കരണം ; സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്
- മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം ചേരുക.
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം ചേരുക. ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നിലപാട് എടുക്കുക.

സർവ്വകക്ഷി യോഗത്തിനുശേഷം ആകും എന്ത് തുടർനടപടി എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം.മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. വിഷയം കോടതിയിൽ ചോദ്യം ചെയ്യുന്നതും സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാകും.
CATEGORIES News
