
തുടർച്ചയായി മഴ പെയ്താൽ പല ഡാമുകളിൽനിന്നും വെള്ളം പുറത്തേക്കൊഴുക്കേണ്ടി വരും
- ജലവിഭവ വകുപ്പിനു കീഴിലുള്ള 12 ഡാമുകളിൽനിന്നു മണൽ വാരാൻ നടപടി സ്വീകരിച്ചതായി മാർച്ചിൽ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.
തൊടുപുഴ :സംസ്ഥാനത്ത് ജലവിഭവവകുപ്പിനു കീഴിലുള്ള അണക്കെട്ടുകളിൽ വൻതോതിൽ ചെളിയും മണലും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞു. തുടർച്ചയായി മഴ പെയ്താൽ ഉടൻ തന്നെ പല ഡാമുകളിൽനിന്നും വെള്ളം പുറത്തേക്കൊഴുക്കേണ്ട സ്‌ഥിതിയായി. അണക്കെട്ടുകളുടെ സംഭരണശേഷി കുറഞ്ഞതാണു 2018ലെ പ്രളയത്തിന് ഒരു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടും മണലോ ചെളിയോ വാരി മാറ്റിയിട്ടില്ല.

സംസ്‌ഥാനത്തെ 12 ഡാമുകളുടെ സംഭരണശേഷി കുറഞ്ഞതായി കണ്ടെത്തിയത് കേരള എൻജിനീയറിങ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് (കെഇആർഐ) നടത്തിയ പഠനത്തിലാണ്. വർഷങ്ങൾക്കു മുൻപ് ഇക്കാര്യം കണ്ടെത്തിയെങ്കിലും നടപടിയൊന്നുമില്ല.നടക്കുന്നുണ്ട്. ജലവിഭവ വകുപ്പിനു കീഴിലുള്ള 12 ഡാമുകളിൽനിന്നു മണൽ വാരാൻ നടപടി സ്വീകരിച്ചതായി മാർച്ചിൽ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.
CATEGORIES News