തുമ്പയിൽ കണ്ടെത്തിയ വസ്‌തു ഫൈൻഡർ എന്നു സ്‌ഥിരീകരിച്ചു

തുമ്പയിൽ കണ്ടെത്തിയ വസ്‌തു ഫൈൻഡർ എന്നു സ്‌ഥിരീകരിച്ചു

  • കപ്പലിൽ നിന്നും അടർന്നു മാറിയ ഭാഗം കരയിൽ അടിഞ്ഞതാണെന്നും അപകട ഭീഷണിയില്ലെന്നും പരിശോധനയിൽ കണ്ടെത്തി

കഴക്കൂട്ടം:തുമ്പ വിഎസ്എസ്സി റോക്കറ്റ് ലോഞ്ചിങ് ഏരിയയ്ക്കു സമീപം അടിഞ്ഞു കയറിയ സിലിണ്ടർ ആകൃതിയിലുള്ള വസ്‌തു ഫൈൻഡർ എന്നു സ്‌ഥിരീകരിച്ചു.ഇത് ഏറെ നേരം സുരക്ഷ ഭീഷണി പരത്തി.തുമ്പ പൊലീസ്, വിഴിഞ്ഞം കോൽ പൊലീസ്, ബോംബ് സ്ക്വാഡ്, ശ്വാന സ്ക്വാഡ് എന്നിവയും വിഎസ്എസ്‌സിയിലെ സുരക്ഷാ വിഭാഗവും പരിശോധന നടത്തി സുരക്ഷാ ഭീഷണി ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഏതോ കപ്പലിൽ നിന്നും അടർന്നു മാറിയ ഭാഗം കരയിൽ അടിഞ്ഞതാണെന്നും അപകട ഭീഷണിയില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കപ്പലുകൾ കൂട്ടി മുട്ടാതിരിക്കാനായി ഘടിപ്പിച്ചിട്ടുള്ള റബർ കവചം (ഫൈൻഡർ) ആണെന്ന് പൊലീസ് പറഞ്ഞു . ഇന്നലെ രാവിലെയാണ് റബറിൽ വായു നിറച്ച ഫൈൻഡർ കണ്ടെത്തിയത്.സുരക്ഷാ ഭീഷണി ഇല്ലാത്തതിനാൽ ഫൈൻഡർ കടൽക്കരയിൽ തന്നെ കിടക്കുകയാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )