തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യുവാക്കളുടെ അപകട യാത്ര; നടപടിക്ക് ഗതാഗത വകുപ്പ്

തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യുവാക്കളുടെ അപകട യാത്ര; നടപടിക്ക് ഗതാഗത വകുപ്പ്

  • നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു

നരിക്കുനി:തുറന്ന ജീപ്പിൽ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്‌തതിനെ തുടർന്ന് നടപടിക്ക് ഒരുങ്ങി ഗതാഗത വകുപ്പ്. നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. യുവാക്കൾ യാത്ര ചെയ്ത‌ത് കൈകാലുകൾ പുറത്തേക്കിട്ട് അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിലാണ്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട അധികൃതർ ഉടമയെ തിരഞ്ഞെങ്കിലും ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ജീപ്പിന്റെ രേഖയിലുള്ള ഉടമ വിറ്റ വാഹനം കൈമാറി ഇപ്പോൾ ഏഴാമത്തെ ആളാണ് ഉപയോഗിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന ആളെ കണ്ടെത്തിയ അധികൃതർ ജീപ്പ് ഇന്ന് നന്മണ്ട സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ഹാജരാക്കാൻ നിർദേശം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )