
തൃശൂർ പൂരംകേസ് ; തൃശൂരിൽ ക്യാമ്പ് ചെയ്‌ത് അന്വേഷിക്കാൻ പ്രത്യേക സംഘം
- സംഘം ദേവസ്വം ഭാരവാഹികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും
തിരുവനന്തപുരം: തൃശൂർ പൂരക്കേസിൽ തൃശൂരിൽ ക്യാമ്പ് ചെയ്‌ത് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇന്ന് അന്വേഷണം ഏറ്റെടുക്കുന്ന സംഘം ദേവസ്വം ഭാരവാഹികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് തീരുമാനം. പൂരം കലക്കൽ വിവാദത്തിലെ ത്രിതല അന്വേഷണത്തിൽ സഹകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു.

എന്നാൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൂഢാലോചനയ്ക്ക് എഫ്ഐആർ ഇട്ടത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. ഗൂഢാലോചനയില്ലെന്നും ഉദ്യോഗസ്ഥർക്ക് എവിടെയോ തെറ്റ് പറ്റിയതാകാമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറും പറഞ്ഞു.
CATEGORIES News