
തൃശൂർ പൂരം കലക്കൽ; സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം
- സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി പരാതി നൽകിയത് ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പേരിൽ
തൃശൂർ :ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം. തൃശൂർ സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിൽ സിറ്റി പോലീസാണ് അന്വേഷണം ആരംഭിച്ചത്.
തൃശൂർ എസ് പി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. അതേ സമയം സുരേഷ് ഗോപി പൂരം നടന്ന ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയത് മോട്ടോർ വാഹനവകുപ്പും അന്വേഷിക്കും.