
തൃശൂർ റെയിൽവെ ട്രാക്കിൽ തൂൺ കയറ്റിവെച്ചു; വൻ ദുരന്തം ഒഴിവായി
- എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ട്രാക്കിലാണ് തൂൺ കയറ്റി വെച്ചത്
തൃശൂർ: റെയിൽവെ ട്രാക്കിൽ തടികൊണ്ടുള്ള തൂണ് കയറ്റി വെച്ചു. ചരക്ക് ട്രെയിൻ തൂണ് തട്ടിത്തെറിപ്പിച്ചു. റെയിൽവെ സ്റ്റേഷനിൽനിന്ന് 100 അകലെ എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ട്രാക്കിലാണ് തൂൺ കയറ്റി വെച്ചത്.

ഇന്ന് പുലർച്ചെ 4.45 നാണ് ചരക്ക് ട്രെയിന്റെ ലോക്കോ പൈലറ്റാണ് മരത്തടിയിൽ ട്രെയിൻ കയറിയെന്ന രീതിയിൽ വിവരം റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മരക്കഷണത്തിലാണ് ട്രെയിൻ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്. ഇവിടെ സിസിടിവി ഇല്ല. സംഭവത്തെതുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
CATEGORIES News