
തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ വീണ്ടും നേരിയ ഭൂചലനം
- ഇന്ന് ഉണ്ടായിരിക്കുന്നത് തുടർ ചലനമാണെന്നും പരിഭ്രാന്തപെടേണ്ട ആവശ്യമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി
തൃശ്ശൂർ/പാലക്കാട്:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഇന്നും വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാർ പറയുന്നു. തൃശ്ശൂരിൽ കുന്നംകുളം, കേച്ചേരി, ചൂണ്ടൽ ഉൾപ്പെടെയുള്ള ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് തുടങ്ങിയിടങ്ങളിലാണ് പാലക്കാട്ട് ഭൂചലനം അനുഭവപ്പെട്ടത്. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്. ഇന്ന് ഉണ്ടായിരിക്കുന്നത് തുടർ ചലനമാണെന്നും പരിഭ്രാന്തപെടേണ്ട ആവശ്യമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി .
ഇന്നലെ രാവിലെ 8.15 ഓടെ ഇവിടങ്ങളിൽ ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കൻഡുകൾ അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു . പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി. നിലവിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.