തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം

  • റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി

പാലക്കാട്/തൃശ്ശൂർ:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ട‌ർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തി.തൃശ്ശൂരിൽ കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, കേച്ചേരി, കോട്ടോൽ, കടവല്ലൂർ, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭൂചലനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

രാവിലെ 8.15- ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കൻഡുകൾ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി. നിലവിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പാലക്കാട്ട് വേലൂർ, മുണ്ടൂർ, തിരുമിറ്റക്കോട് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ഭൂമി കുലുക്കമുണ്ടായെന്നാണ് വിവരം. മൂന്ന് സെക്കൻഡ് നേരം ഭൂചലനം അനുഭവപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )