തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രാപ്പകൽ പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അറിയിക്കുന്നുവെന്ന് വി ഡി സതീശൻ കുറിച്ചു

തിരുവനന്തപുരം :തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രാപ്പകൽ പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അറിയിക്കുന്നുവെന്ന് വി ഡി സതീശൻ കുറിച്ചു. കേരളം ജയിക്കും, യുഡിഎഫ് നയിക്കുമെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വോട്ട് രേഖപ്പെടുത്തിയ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കടുത്ത വേനൽച്ചൂടിനെപ്പോലും അവഗണിച്ച് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )