
തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റൽവോട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി
- വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവിന്റെ ഓഫീസും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റൽവോട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി. പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പർ ലഭ്യമല്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്താനാവില്ലെന്നാണ് സർവീസ് സംഘടനകൾ പരാതിപ്പെടുന്നത്.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവിന്റെ ഓഫീസും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ, അധ്യാപകർ, പോലീസ്, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളക്കുള്ളസർവീസ് വോട്ട് കഴിഞ്ഞ 31 മുതലാണ് ആരംഭിച്ചത്.
CATEGORIES News
