
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ ചർച്ച വീണ്ടും സജീവമാകുന്നു
- യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചർച്ച സജീവമായത്
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോൺഗ്രസിൻ്റെ മുന്നണി മാറ്റ ചർച്ച വീണ്ടും സജീവമാകുന്നു. യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചർച്ച സജീവമായത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു. ഇതിനോട് അനുകൂലമായ നിലപാട് കേരള കോൺഗ്രസ് എം സ്വീകരിച്ചില്ല. ജോസ് കെ മാണിയുടെ പ്രതികരണം സർക്കാറിനൊപ്പം നിൽക്കുമെന്ന് തന്നെയായിരുന്നു .

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന് മേൽക്കൈ ലഭിച്ചു. ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയിൽ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇതിനോടകം പല നേതാക്കളും ജോസിനെയും കൂട്ടരെയും സ്വാഗതം ചെയ്യുകയും ചെയ്തു.
CATEGORIES News
