
തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ് ഒൻപതുകാരന് ദാരുണാന്ത്യം
- തൂവ്വക്കൂന്ന് എൽപി സ്‌കൂൾ വിദ്യാർഥിയായ മുഹമ്മദ് ഫസലാണ് മരിച്ചത്
കണ്ണൂർ:പാനൂരിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽ വീണ് മരിച്ചു. തൂവ്വക്കൂന്ന് എൽപി സ്‌കൂൾ വിദ്യാർഥിയായ മുഹമ്മദ് ഫസൽ(9)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസൽ ഭയന്നോടിയപ്പോൾ അടുത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പുറത്തെടുത്ത കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
CATEGORIES News