തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

  • 2016-2019 വർഷത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചിട്ടുള്ളത്

തിരുവനന്തപുരം: തെരുവുനായ്ക്കൾ ആക്രമിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2016-2019 വർഷത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. സർക്കാർ ഉത്തരവ് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ്. ഉത്തരവിൽ പറയുന്നത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം 15 ദിവസത്തിനകം ഈ തുക വിതരണം ചെയ്യണമെന്നാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )