
തെരുവുനായ ആക്രമണത്തിൽ കടിയേറ്റ അഞ്ച് പേർ ആശുപത്രിയിൽ
- ഏതാണ്ട് ഒരു വർഷം മുമ്പും സമാനമായ രീതിയിൽ ഇവിടെ തെരുവുനായ ആക്രമണമുണ്ടായിരുന്നു
അരിക്കുളം:കാരയാട് തെരുവുനായ ആക്രമണത്തിൽ പ്രദേശവാസികളായ അഞ്ച് പേർക്ക് കടിയേറ്റു. നായ ആക്രമിച്ചത് റോഡിലൂടെ നടന്നുപോയവരേയും പറമ്പിൽ പണിയെടുക്കുന്നവരെയുമാണ്.
വലിയ പറമ്പിൽ ഗീത, കിഴക്കെപ്പാലക്കണ്ടി ഷാജി, വലിയ പറമ്പിൽ സന്തോഷ്, വെളുത്ത പറമ്പിൽ കുഞ്ഞായിശ, ചാത്തൻകണ്ടി അബ്ദുള്ള തുടങ്ങിയവർക്കാണ് തെരുവു നായയുടെ കടിയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർ ചേർന്ന് ആക്രമിച്ച നായയെ പിടികൂടി കൊന്നു. പരിക്കേറ്റവരിൽ ഒരു വയോധികയുമുണ്ട്. കാരയാട് ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
CATEGORIES News