
തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടും- എം.വി ഗോവിന്ദൻ
- പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിൽ ആക്കുന്നതിനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്
കണ്ണൂർ: പി.വി അൻവർ എംഎൽഎയുടെ പരാതി പാർട്ടി പരിശോധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിൽ ആക്കുന്നതിനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ആർഎസ്എസ് നേതാവുമായിട്ടുള്ള എഡിജിപിയുടെ കൂടിക്കാഴ്ച കള്ളക്കഥയാണ്. ആർഎസ്എസുമായി ഒരു ബന്ധവും ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
CATEGORIES News