തേങ്ങ വില കുത്തനെ ഉയർന്നു

തേങ്ങ വില കുത്തനെ ഉയർന്നു

  • പച്ചത്തേങ്ങ പൊളിച്ചതിന് കിലോക്ക് 73 രൂപയും പൊളിക്കാത്തതിന് 62-64 വരേയുമായി

കോഴിക്കോട്:സംസ്ഥാനത്ത് തേങ്ങ വില കുത്തനെ ഉയർന്നു. പച്ചത്തേങ്ങ പൊളിച്ചതിന് കിലോക്ക് 73 രൂപയും പൊളിക്കാത്തതിന് 62-64 വരേയുമായി. കൊപ്രയ്ക്കും വില ഉയർന്ന് തന്നെയാണ്. കൊപ്ര ക്വിന്റലിന് 18400ഉം രാജാപ്പൂരിന് 21800ഉം ഉണ്ടയ്ക്ക് 19000 ആയി ഉയർന്നു. വെളിച്ചെണ്ണ വിലയും കൂടിയിട്ടുണ്ട്. ക്വിന്റലിന് 28300 ആയി. വില ദിനംപ്രതി കൂടുമ്പോൾ കറിക്കരയ്ക്കാൻ പോലും തേങ്ങ ലഭിക്കുന്നില്ല. തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെയാണ് വിലയിൽ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായത്.

കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് കേരളത്തിൽ പ്രധാനമായും തേങ്ങ ഉത്പാദനമുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )