
തൈപ്പൊങ്കൽ;സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി
- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകൾക്കാണ് പ്രാദേശിക അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകൾക്കാണ് പ്രാദേശിക അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിവ.

നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.
CATEGORIES News