
തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്കിങ്, മൾട്ടിമീഡിയ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്
തിരുവനന്തപുരം :കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്കിങ്, മൾട്ടിമീഡിയ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്.എസ് സി/ എസ് ടി വിദ്യാർഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. ഒ ബി സി/ എസ് ഇ ബി സി / മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പടിഞ്ഞാറേകോട്ടയിലെ ട്രെയിനിങ് ഡിവിഷനിൽ നേരിട്ട് ഹാജരാകണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
0471- 2365678, 0471-2365415, 0471-2363165, 0471-2363168