
തൊഴിലുറപ്പുപദ്ധതിയുടെ പേര് മാറ്റുന്നു; ഇനി പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗർ യോജന
- 100 തൊഴിൽദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വർധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതർ അറിയിച്ചു
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിയെ മാറ്റുന്നത് പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന എന്ന പേരിലേക്കാണ്.

100 തൊഴിൽദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വർധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതർ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി 2005-ൽ യുപിഎ സർക്കാരാണ് നടപ്പാക്കിയത്. എംജിഎൻആർഇജിഎ എന്നും എൻആർഇജിഎ എന്നും ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് നിലവിൽ ഇംഗ്ലീഷിലായിരുന്നു. അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്.
CATEGORIES News
TAGS NEW DELHI
