
തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തവണയും മണിയൂർ ഒന്നാം സ്ഥാനത്ത്
- മണിയൂർ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത് 2028-2024 സാമ്പത്തിക വർഷം 2596 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ നൽകിയാണ്
മണിയൂർ:തൊഴിലുറപ്പ് പദ്ധതിയിൽ മണിയൂർ ഇത്തവണയും ഒന്നാമത് ആണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായി രണ്ടാംവർഷവും ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാംസ്ഥാനവും മണിയൂർ പഞ്ചായത്തിന് ലഭിച്ചു.
മണിയൂർ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത് 2028-2024 സാമ്പത്തിക വർഷം 2596 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ നൽകിയാണ്.12.85 കോടി രൂപയുടെ പ്രവൃത്തികൾ പഞ്ചായത്ത് നടത്തിയിട്ടുണ്ട്. 3,16,322 തൊഴിൽദിനങ്ങളിലായി 27 ഗ്രാമീണ റോഡ്, 50 വ്യക്തിഗത ആസ്തികൾ, കിണർ റീച്ചാർജിങ്, സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങിയ പ്രവൃത്തികൾ നടത്തി. ഇതിൽ പങ്കാളികളായ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരെയും തൊഴിലാളികളെയും പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്തത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന ആണ്. പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. അഷറഫ് ആണ്.എം. ജയപ്രഭ, ടി. ഗീത, പ്രമോദ് കോണിച്ചേരി, ഷൈന കരിയാട്ടിൽ, പി.എം. അഷറഫ്, വി.എം. ഷൈനി, അനീഷ് കുമാർ ശൈലേഷ്, അനശ്വര എന്നിവർ സംസാരിച്ചു.
