ദക്ഷിണ റെയിൽവേ 14 ജോഡി തീവണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു

ദക്ഷിണ റെയിൽവേ 14 ജോഡി തീവണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു

  • ആറുജോഡി വണ്ടികൾ കേരളത്തിലൂടെ ഓടുന്നവ

കോഴിക്കോട് :ദക്ഷിണറെയിൽവേയിലെ 14 ജോഡി വണ്ടികളിൽ ജനറൽകോച്ചുകൾ കൂടും . ഇതിൽ തന്നെ ആറുജോഡി വണ്ടികൾ കേരളത്തിലൂടെ ഓടുന്നവയാണ്. മാർച്ച് മാസംതൊട്ട് കോച് പ്രാബല്യത്തിലെത്തും. 1-2 കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുന്നത്. കോവിഡിനുശേഷം കുറച്ചതടക്കം ജനറൽകോച്ചുകൾ പുനഃസ്ഥാപിക്കുന്നവയിലുണ്ട്. വണ്ടികളിൽ മുന്നിലും പിന്നിലുമായി രണ്ടുവീതം (ആകെ നാല്) ജനറൽകോച്ചുകൾ വരും.പുതുച്ചേരി-മംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് എന്നിവയിൽ നാല് ജനറൽകോച്ചുകൾ ഉണ്ടാവും.

ദീർഘദൂരവണ്ടികളിലെ ജനറൽകോച്ചുകൾ വർധിപ്പിച്ച് നാലാക്കുന്ന ആശയം (പോളിസി) റെയിൽവേ കൂടുതൽ വണ്ടികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിത്. 2024 സെപ്റ്റംബറിൽ ദക്ഷിണറെയിൽവേയിലെ 44 ദീർഘദൂരവണ്ടികളിൽ ജനറൽകോച്ചുകൾ വർധിപ്പിച്ചിരുന്നു. എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്‌മാൻ ബുഷ് )വണ്ടികളിൽ 1-2 വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിച്ചത്.

കേരളത്തിലൂടെ ഓടുന്നവ

വടക്കോട്ട് :

  1. ഷൊർണൂർ-കണ്ണൂർ മെമു
  2. തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ
  3. കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ്
  4. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ
  5. കണ്ണൂർ-ചെറുവത്തൂർ പാസഞ്ചർ
  6. ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ
  7. ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ
  8. കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്
  9. ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ
  10. കണ്ണൂർ-മംഗളൂരു പാസഞ്ചർ

തെക്കോട്ട്:

  1. കണ്ണൂർ-ഷൊർണൂർ മെമു
  2. കണ്ണൂർ-തൃശ്ശൂർ പാസഞ്ചർ
  3. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്പ്രസ്
  4. മംഗളൂരു-കോയമ്പത്തൂർ എക്സ‌്പ്രസ്
  5. മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )