‘ദന’ ചുഴലിക്കാറ്റ് വരും ; മഴ കനക്കും

‘ദന’ ചുഴലിക്കാറ്റ് വരും ; മഴ കനക്കും

  • കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘ദന’ ചുഴലിക്കാറ്റ് കാരണം കേരളത്തിൽ മഴ കനക്കും. ബുധനാഴ്ചയോടെയായിരിക്കും ‘ദന’ എന്ന് പേരിട്ട ചുഴലിക്കാറ്റ് രൂപപ്പെടുക. അന്തമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. ഒഡിഷ- ബംഗാൾ തീരത്തേക്കായിരിക്കും ‘ദന’ നീങ്ങുക. അതേസമയം, കേരളത്തിൽ തുലാവർഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ് അറിയിച്ചു. മധ്യ അന്തമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലക്കും ‘കള്ളക്കടൽ’ പ്രതി ഭാസത്തിനും സാധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )