ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം

  • മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഒഡീഷ തീരം തൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ദാന ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഒഡിഷയിലെ പല ജില്ലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി.

മയൂർഭഞ്ച്, കട്ടക്ക്, ജാജ് പൂർ, ബാലസോർ, ഭദ്രക്, കേന്ദ്രപാര, ജഗത്സിംഗ്ലൂർ എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പുരി, ഖുർദ, നയാഗർ, ധെങ്കനാൽ ജില്ലകളിൽ ഒറഞ്ച് അലർട്ടാണ്. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് തീരദേശവാസികൾക്ക് മൂന്നറിയിപ്പ് നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )