
ദിവ്യക്കെതിരെ പാർട്ടി നടപടി; ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തി
- സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ സമർപ്പിച്ചു
കണ്ണൂർ :എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ പേരിൽ കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യക്കെതിരെ പാർട്ടി നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ഇന്നലെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.

ദിവ്യയുടെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തിയ സിപിഎം ഉപതിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്. ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെ വിധി പറയാനിരിക്കെയാണ് നടപടി.
