ദീപാവലി ; 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

ദീപാവലി ; 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

  • 10 ജോടി ട്രെയിനുകളിൽ അധിക കോച്ചുകൾ

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ചുള്ള തിരക്ക് ഒഴിവാക്കാൻ 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നു ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽനിന്നു മംഗളൂരു, ബെംഗളൂരു, നിസാമുദ്ദീൻ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും കോട്ടയത്തുനിന്നു ചെന്നൈ, യശ്വന്ത്പുര സ്പെഷലുകളും കൊല്ലത്തു നിന്നു സെക്കന്ദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കു സ്പെഷൽ ട്രെയിനുകൾ ഓടും.

തിരുവനന്തപുരം ഡിവിഷനിലെ 10 ജോടി ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചതായും റെയിൽവേ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനായി കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ജനറൽ കോച്ചുകളിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ പ്രധാന ടെർമിനൽ സ്റ്റേഷനുകളിൽ ക്യു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് .

നോർത്തിൽ നിന്നുള്ള ട്രെയിനുകൾ:

ചൊവ്വ വൈകിട്ട് 6.05:
കൊച്ചുവേളി-ബെംഗളൂരു

ബുധൻ ഉച്ചയ്ക്ക് 2.15:

കൊച്ചുവേളി-നിസാമുദ്ദീൻ

ഞായർ ഉച്ചയ്ക്ക് 3.35:

കൊച്ചുവേളി-താംബരം എസി (കൊല്ലം, ചെങ്കോട്ട വഴി)

വെള്ളി വൈകിട്ട് 4.20:

കൊച്ചുവേളി-ഷാലിമാർ

ശനി വൈകിട്ട് 4.20:

കൊച്ചുവേളി-കുർള

വെള്ളി, ഞായർ വൈകിട്ട് 6.40:

കൊച്ചുവേളി-മംഗളൂരു (ആലപ്പുഴ വഴി)

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )