
ദുബായിൽ എട്ട് നില കെട്ടിടത്തിൽ തീപിടിത്തം
ദുബായ്:ദുബായിൽ മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായത് എട്ട് നില കെട്ടിടത്തിലാണ്. തീപിടിത്തത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 10.33നാണ് തീപിടിത്തം സംബന്ധിച്ച വിവരം ദുബായ് സിവിൽ ഡിഫൻസിന് ലഭിച്ചത്. ഉടൻ തന്നെ അൽ ബർഷ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ തുടങ്ങി. രാത്രി 11.05ഓടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി.
CATEGORIES News