ദുബായിൽ സെക്യൂരിറ്റി മേഖലയിൽ ജോലി ഒഴിവ്

ദുബായിൽ സെക്യൂരിറ്റി മേഖലയിൽ ജോലി ഒഴിവ്

  • കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് ഏജൻസി ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്

ദുബായ് :ദുബായിൽ സെക്യൂരിറ്റി ജോലികൾക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് ഏജൻസി ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. താൽപര്യമുള്ള പുരുഷൻമാർ ജനുവരി 8ന് മുൻപായി അപേക്ഷിക്കണം.താൽപര്യമുള്ള ഉദ്യോഗാർഥികൾ jobs@odepc.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയച്ച് അപേക്ഷ സമർപ്പിക്കണം വിശദ വിവരങ്ങൾക്ക് ഒഡാപെക് വെബ്സൈറ്റ് സന്ദർശിക്കുക. 25നും 40 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത:മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്. 175 സെമീ ഉയരം വേണം. മികച്ച കേൾവി ശക്തിയും കാഴച്ച ശക്തിയും ഉണ്ടായിരിക്കണം. ശരീരത്തിൽ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഉണ്ടാവാൻ പാടില്ല.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും സെക്യൂരിറ്റി മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. സെക്യൂരിറ്റി ലൈസൻസുള്ളവർക്കും, ആർമി, സിവിൽ ഡിഫൻസ് പശ്ചാത്തലത്തിൽ നിന്നുള്ളവർക്കും മുൻഗണന ലഭിക്കും.

ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗനിർദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. സാധാരണ സെക്യൂരിറ്റി പ്രൊസീജിയർ അറിഞ്ഞിരിക്കണം.

ശമ്പളം:തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2262 ദിർഹം (51,000 രൂപ ) പ്രതിമാസം ശമ്പളമായി ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )