
ദുരന്തം നടന്നിട്ട് ഒരു വർഷം:വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനം വൈകിപ്പിച്ച് വീണ്ടും കേന്ദ്ര സർക്കാർ
- മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും
കൊച്ചി: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനം വൈകിപ്പിച്ച് വീണ്ടും കേന്ദ്ര സർക്കാർ. അന്തിമ തീരുമാനം കൈക്കൊള്ളാൻ മൂന്നാഴ്ച്ച കൂടി സമയം ആവശ്യപ്പെട്ടതായി കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച വിഷയത്തിൽ ഇന്നെങ്കിലും തീരുമാനം അറിയിക്കണമെന്നായിരുന്നു ഡിവിഷൻ ബഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ അന്തിമ തീരുമാനത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു. ദുരന്തം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആഗസ്റ്റ് മാസത്തിൽ ഹരജി പരിഗണിക്കവെ കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.
CATEGORIES News
