ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു

ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു

  • മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ.

ദൃശ്യം 3 ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 2013ലാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തിയത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിലെതന്നെ മികച്ച ക്രൈം തില്ലറായി ദൃശ്യം മാറിയിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗം 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. വലിയ സ്വീകാര്യതയാണ് ദൃശ്യം രണ്ടാം ഭാഗത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മൂന്നാം ഭാഗത്തിന് ഒരുങ്ങുകയാണ്.

പൂത്തോട്ട ലോ കോളജിലാണ് ആദ്യദിന ഷൂട്ടിങ്. അവിടെവെച്ച് തന്നെയാണ് സിനിമയുടെ പൂജയും. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പൂജക്ക് എത്തിയിട്ടുണ്ട്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )