ദേശീയപാതയിൽ വെള്ളക്കെട്ട്

ദേശീയപാതയിൽ വെള്ളക്കെട്ട്

  • ഇരിങ്ങൽ ഓയിൽമില്ലിന് സമീപം ഗതാഗതക്കുരുക്ക്

മൂരാട്: ദേശീയപാതയിൽ ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരിങ്ങൽ മുതൽ വടകര വരെയുള്ള ഭാഗങ്ങളിൽ വലിയ തോതിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. വടകര ഭാഗത്ത് മൂരാട് മുതൽ അയനിക്കാട് വരെയുള്ള ഭാഗങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ്.

ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത് . റോഡിൽ നിന്ന് വെള്ളം ഒഴുകി പോകാതെ കെട്ടികിടക്കുന്ന അവസ്ഥയാണ് .

വെള്ളക്കെട്ടും ഗതാഗതക്കുരുക്കും കാരണം സ്വകാര്യ ബസുകൾ ട്രിപ്പ് ഉപേക്ഷിക്കുകയാണ്. ദീർഘദൂര ബസുകൾ മണിക്കൂറുകളോളം ഇവിടെ കാത്തുകിടക്കേണ്ടി വരുന്നതാണ് കാരണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )