
ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം നൽകി സുഫ്ന ജാസ്മിൻ
- നീന്തലിൽ സജൻ പ്രകാശിലൂടെ കേരളം വെങ്കലം നേടിയിരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണമെത്തി. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്ന ജാസ്മിൻ ചാമ്പ്യനായി തിളങ്ങി .

കഴിഞ്ഞ ദിവസം നീന്തലിൽ സജൻ പ്രകാശിലൂടെ കേരളം വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമാണ് സജൻ മൂന്നാംസ്ഥാനം നേടിയത്.
CATEGORIES News