ദൈവത്തെ ആശ്രയിച്ചാൽ മാത്രമേസമ്മർദങ്ങളെ നേരിടാനാകൂ _ നിർമ്മല സീതാരാമൻ

ദൈവത്തെ ആശ്രയിച്ചാൽ മാത്രമേസമ്മർദങ്ങളെ നേരിടാനാകൂ _ നിർമ്മല സീതാരാമൻ

  • ജോലി സമ്മർദം എങ്ങനെ നേരിടണമെന്ന് വീടുകളിൽ നിന്ന് പഠിപ്പിക്കണമെന്നും പരാമർശത്തിൽ പറയുന്നു

ചെന്നൈ: ജോലി സമ്മർദത്തെ തുടർന്ന് മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രവാദവുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ എന്നും നിർമല
സീതാരാമൻ പറഞ്ഞു.
ജോലി സമ്മർദം എങ്ങനെ നേരിടണമെന്ന് വീടുകളിൽ നിന്ന് പഠിപ്പിക്കണമെന്നും പരാമർശത്തിൽ പറയുന്നു. അന്നയുടെ മരണം അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്നിരിക്കെയാണ് വിചിത്ര നിലപാടുമായി കേന്ദ്ര ധനമന്ത്രി രംഗത്തെത്തിയത്.. ചെന്നൈയിലെ സ്വകാര്യ
കോളജിൽ നടന്ന പരിപാടിയിലായിരുന്നു
പരാമർശം.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )