
ധ്രുവ് റാഠിക്ക് സ്നേഹാശംസകൾ; ഫ്ലക്സുമായി ‘കേരള ഫാൻസ്
- എൻഡിഎ മുന്നണിയുടെ സ്ഥിരം വിമർശകനാണ് ധ്രുവ് റാഠി
നിലമ്പൂർ : ചുരുങ്ങിയ സമയം കൊണ്ട് യൂട്യുബിലും സമൂഹമാധ്യമങ്ങളിലും മിന്നും താരമായ ധ്രുവ് റാഠിക്ക് ആശംസയറിയിച്ച് കേരള ഫാൻസ്. നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്ലക്സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ എഴുത്ത്.
ലോകസഭ തിരഞ്ഞെടുപ്പ് റിസൾട്ട് വന്നത് മുതൽ ഇന്ത്യ സഖ്യത്തിനും ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനും പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് വലിയ തോതിലുള്ള ചർച്ച നടന്നിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ധ്രുവ് റാഠിയെ സമൂഹമാധ്യമത്തിൽ അഭിനന്ദിച്ചത് . യുട്യൂബ്ചാനലിൽ മാത്രം 2.15 കോടി സബ്സ്ക്രൈബർമാരുള്ള ധ്രുവ് എൻഡിഎ മുന്നണിയുടെ സ്ഥിരം വിമർശകനാണ്.