
നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
- സർക്കുലർ ഇറക്കിയത് കൊച്ചി സിറ്റി പോലീസ് ആണ്
കൊച്ചി:സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പ്രമുഖ നടിയുടെ പരാതിയെ തുടർന്നാണ് സംവിധായകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സർക്കുലർ ഇറക്കിയത് കൊച്ചി സിറ്റി പോലീസ് ആണ്. ഇയാൾ നിലവിൽ അമേരിക്കയിൽ ആണെന്നാണ് ലഭിക്കുന്ന വിവരം. എളമക്കര പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ്.
CATEGORIES News