
നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ഇന്ന്
- 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്.

ദിലീപിന്റെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് ഒന്നാംപ്രതി പൾസർ സുനി പൊലീസിന് നൽകിയ മൊഴികളും തെളിവുകളുമാണ് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തിയത്. 2017 ജൂൺ 28ന് 13 മണിക്കൂറാണ് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും ചോദ്യംചെയ്‌തത്. സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കുന്ന തെളിവുകൾ പൊലീസ് നിരത്തി. ജൂലൈ 10ന് ദിലീപിൻ് അറസ്‌റ്റ് രേഖപ്പെടുത്തി. ദിലീപ്, നാദിർഷ എന്നിവരെ ചോദ്യംചെയ്ത് വിട്ടയച്ചതിന്റെ പിറ്റേന്ന് അന്വേഷകസംഘത്തിനു ലഭിച്ച രഹസ്യസന്ദേശമാണ് അറസ്റ്റിലേക്ക് വഴി തുറന്നത്.

