നടിയെ ആക്രമിച്ച കേസിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി

നടിയെ ആക്രമിച്ച കേസിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി

  • 2019ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. നടൻ ദിലീപ് ഉൾപ്പെട്ട കേസിന്റെ അവസാനഘട്ട വിചാരണയുടെ ഭാഗമായുള്ള വാദമാണ് പൂർത്തിയായത്.

ഒന്നാംപ്രതി പൾസർ സുനിയുടെ അഭിഭാഷകന്റെ അന്തിമവാദം ഇന്നലെ തുടങ്ങി. വാദം ഇന്നും തുടരും. അന്തിമവാദത്തിനുശേഷം വിധി പറയാനുള്ള തീയതി കോടതി തീരുമാനിക്കും. 2019ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. എട്ടാംപ്രതി ദിലീപ് അറസ്റ്റിലായ കേസിൽ വിചാരണ നേരിടുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )