
നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8 ന് കോടതി വിധി
- എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമ വാദം നടന്നത്.
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമ വാദം നടന്നത്. കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്.

നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളുണ്ട് പൾസർ സുനി ഒന്നാംപ്രതിയും നടൻ ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേർത്തത്. കഴിഞ്ഞ വർഷം വിചാരണ നടപടികൾ പൂർത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങൾ ഒരുവർഷത്തിലധികം നീണ്ടു.
CATEGORIES News
