
നടിയെ ആക്രമിച്ച കേസ്; ഒന്നാംപ്രതിയായ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു
- കേസിൽ രണ്ട് പേരെ കൂടി വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയായ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ രണ്ട് പേരെ കൂടി വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ഹാജരായ രണ്ട് ഫോറൻസിക് വിദഗ്‌ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യവുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. 2017 ജൂൺ 18നാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
CATEGORIES News