
നടിയെ ആക്രമിച്ച കേസ്; കോടതി വിധിയെ പൂർണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്
- വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ : നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പൂർണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. കേസിൽ ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണെന്ന് കരുതുന്നുവെന്നും കോടതികളെ വിശ്വാസത്തിലെടുക്കുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എതിരഭിപ്രായമുള്ളവർക്ക് മേൽക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ അന്തിക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
CATEGORIES News
