നടിയെ ആക്രമിച്ച കേസ്;                        പൾസർ സുനിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

  • കേസിലെ വിചാരണ നീളുന്നതിനെ കോടതി വിമർശിച്ചു

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്.

വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അഭയ് ഒഖെ, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഏഴര വർഷമായി റിമാൻഡിലാണെന്ന വാദം കോടതി അംഗീകരിച്ചു. കേസിലെ വിചാരണ നീളുന്നതിനെ കോടതി വിമർശിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )