നടിയെ ആക്രമിച്ച കേസ്; വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസ്; വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്

  • നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ വിധി വരാനിരിക്കെയാണ് വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നതായും 2017 ജനുവരി 3 ന് ഗോവയിൽ കൃത്യം നടത്താനായിരുന്നു പദ്ധതിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

ഗോവയിലായിരുന്നു നടി നായികയായ സിനിമ ചിത്രീകരിച്ചത് . നടിയെ ജനുവരി മൂന്നിന് എയർപോർട്ടിൽ നിന്ന് കൂട്ടിയത് പൾസർ സുനിയായിരുന്നു. തുടർന്നുളള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായിരുന്നു. ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായുള്ള വിവരങ്ങളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ വിധി വരാനിരിക്കെയാണ് വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )